Friday, 21 December 2012

Da thadiya Review:Malayalam movie



തടിയന്റെ ബാല്യകാലവും കുസൃതിയും പ്രേമവും ഒക്കെ ആയി ആദ്യ ഭാഗം പൊളിച്ചു എന്ന് തന്നെ പറയാം ....
തടിയന്റെ കഥ പ്രേക്ഷകനോട് പറഞ്ഞു തന്ന തടിയന്റെ സുഹൃത്തും ബന്ധുവും ആയി വേഷം ഇട്ട ശ്രീനാഥ് ഭാസിയും പ്രേക്ഷകരെ ഇഷ്ടപെടുത്തി.
തടിയന്റെ തടി കുറക്കാന്‍ വൈദ്യര്‍ ക്ലീനിക്കില്‍ എത്തുന്ന രസകരമായ സംഭവങ്ങളും മറ്റും രണ്ടാം ഭാഗം കടന്നു നീങ്ങിയപ്പോള്‍ മിനിറ്റ് സെക്കന്റ്‌ ആയി നീങ്ങി കൊണ്ടിരുന്നത് ഒട്ടും അറിഞ്ഞില്ല .വേദനിപ്പിക്കുന്ന സംഭവങ്ങള്‍ തടിയന്റെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ തീര്‍ത്തും സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നില മറന്നു ഞാനും തടിയന്റെ ചങ്ങാതി ആയി ......അവിടെ നിന്ന് ജയിച്ചു വരുവാനുള്ള പുറപ്പാട് വലിയ മനസിന്റെ ഉടമ ആയ വലിയ രൂപം തിരിച്ചു വരാന്‍ ഒരുങ്ങുന്ന രസകരമായ സംഭവങ്ങള്‍ കയ്യടിയോടു കൂടി പ്രേക്ഷകര്‍ സ്വീകരിച്ചു. എല്ലാര്‍ക്കും ഒരുമിച്ചു കയ്യടിക്കാന്‍ തോന്നിയ ക്ലൈമാക്സ്‌ കൂടി ആയപ്പോള്‍ തടിയന്‍ കിടുക്കി 
.

നിവിന്‍ പോളി എന്ന നടനും വ്യത്യസ്തമായ രൂപത്തില്‍ ഡാ തടിയനില്‍ കൈ കോര്‍ത്തു..
അഭിനയിച്ച എല്ലാവരും കൈ അടി നേടി ശ്രീരാമന്‍,മണിയന്‍ പിള്ള രാജു, ഇടവേള ബാബു, .ഇവര്‍ എല്ലാം തടിയന്റെ കൂടെ നിറഞ്ഞു നിന്നു ..തടിയന്റെ വല്യമച്ചിയും പൊളിച്ചു.നായികാ കഥാപാത്രം ആന്‍ അഗസ്റ്റിന്‍ ഓവര്‍ അഭിനയം കാഴ്ച വെക്കാതെ ഭംഗി ആക്കി.
ബിജിബാലിന്റെ പാട്ടുകളും അച്ചടക്കം ഉള്ളതായിരുന്നു.....
ഷൈജു ഖാലിദ്‌ ക്യാമറയും ഡാ തടിയനോട് കൂടുതല്‍ ഇഷ്ടം ജനിപ്പിച്ചു.
ആശിക് അബു ,ദിലീഷ് നായര്‍ ശ്യാം പുഷ്ക്കരന്‍ അഭിലാഷ് നായര്‍ നിങ്ങളുടെ ഇനിയുള്ള സിനിമകളും കാത്തു മലയാള സിനിമ പ്രേക്ഷകര്‍ ഇവിടെ കാത്തിരിക്കും കാരണം നിങ്ങള്‍ക്ക് തരാന്‍ കഴിയുന്നത്‌ ഇത് പോലെയുള്ള വ്യത്യസ്ത ചിത്രങ്ങള്‍ ആണ് ......
ഇത് പോലെയുള്ള വ്യത്യസ്ത പ്രമേയങ്ങള്‍ വരുമ്പോള്‍ നിര്‍മിക്കാന്‍ താല്പര്യം കാണിക്കുന്ന ആന്റോ ജോസഫ്‌ എന്ന നിര്‍മാതാവിനും പ്രത്യേക നന്ദി.
last word
1998 ഷാര്‍ജ കപ്പിലെ സച്ചിന്റെ sixer, സച്ചിന്‍ സെഞ്ച്വറി എടുക്കാതെ 73 റണ്‍സ് ഔട്ട്‌ ആയത്, .തടിയന്റെ ആത്മവിശ്വാസം കൂടി കൊണ്ട് ബംഗ്ലാദേശ് എതിരെയുള്ള സച്ചിന്റെ 100 സെഞ്ച്വറി, ഇത് എല്ലാം ഡാ തടിയനില്‍ ഉണ്ട് കാരണം തടിയന്‍ ഒരു സച്ചിന്‍ ഫാന്‍ ആണ്.


ശേഖര്‍ എന്ന തടിയന്റെ പേര് പറഞ്ഞില്ല കാരണം അയാളുടെ പേരിനുമപ്പുറം ആണ് ഈ തടിയന്‍ വിളി.
അത് ഒരു നടന്റെ വലിയ മികവു ആണ് ..അഭിനയം അടിപൊളി ആക്കിയ വലിയ തടിയന്‍
ഡാ തടിയാ എന്നത് ഒരു കളിയാക്കി വിളി അല്ല ഇത് സ്നേഹത്തിന്റെ നന്മയുടെ ഒരു ഉഗ്രന്‍ സിനിമ ..

0 comments:

Post a Comment