ന്യൂ ജനറേഷൻ സംവിധായകൻ ആഷിഖ് അബുവും മലയാളത്തിലെ യുവ നടൻ പ്രിഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത് മലയാളത്തിലെ ഒരു കാലത്തെ പ്രശസ്തനായ തിരക്കഥാകൃത്തായിരുന്ന ജോണ്‍ പോൾ ആണ്. മലയാളത്തിലെ തന്നെ മറ്റൊരു നിർമ്മാതാവായ ജോളി ജോസഫുമായി ചേർന്നാണു ജോണ്‍ പോൾ ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ 80-90 കാലഘട്ടത്തിലെ ഒട്ടനേകം ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള വ്യക്തിയാണ് ജോണ്‍ പോൾ. ആരോരുമറിയാതെ, അവിടുത്തെ പോലെ ഇവിടെയും, സന്ധ്യ മയങ്ങും നേരം, കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം, ഉത്സവപിറ്റേന്ന് തുടങ്ങിയവ അദ്ദേഹത്തിന്റെ ചില രചനകളാണ്. കൂടാതെ എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചിരി' എന്ന ചിത്രം നിർമ്മിച്ചതും ജോണ്‍ പോൾ ആയിരുന്നു.
ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ഒഴിമുറി, അങ്ങാടിതെരു, കടൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയമോഹൻ ആണ്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' നു ശേഷം അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ, മുരളി ഗോപി തുടങ്ങിയവർ അഭിനയിക്കുന്ന സൈക്കോ ത്രില്ലറിന്റെ തിരക്കഥാകൃത്തും ജെയമോഹൻ തന്നെയാണ്.
ഇപ്പോൾ 'ഇടുക്കി ഗോൾഡ്' പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ആഷിഖ് അബു മമ്മൂട്ടിയെ വച്ച് ചെയ്യുന്ന 'ഗ്യാങ്ങ്സ്റ്റെർ' എന്ന ചിത്രത്തിന് ശേഷം ഈ ചിത്രം തുടങ്ങാനാണ് പദ്ധതി.

0 comments:
Post a Comment