Friday, 3 May 2013

Hotel California Malayalam movie Review -Anoop Menon,Jayasurya

അനൂപ്‌ മേനോന്‍ ഓരോ പടങ്ങള്‍ ചെയ്യുമ്പോഴും മോശമാക്കി മോശമാക്കി കൊണ്ട് വരുകയാണോ എന്ന് തോന്നിപോകും....പ്രത്യേകിച്ച് ഒരു കഥയോ സസ്പന്‍സോ ഒന്നും ഇല്ല....എന്തൊക്കെയോ പറഞ്ഞു പോകുന്നു...കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും കുളിരനിയിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട് എങ്കിലും,സിനിമയില്‍ എന്തേലും ഒക്കെ വേണ്ടേ എന്ന് ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല............

ജയസുര്യയുടെ റോള്‍ ആണ് എയര്‍പ്പോര്‍ട് ജിമ്മി. പേര് പോലെ തന്നെ ആള് അല്പ്പം പിശകാണ്. പിമ്പിംഗ് ആണ് സത്രം തൊഴില്‍,അല്പസ്വല്പം അലവതിതരം കൊട്ടേഷന്‍ വേറെയും ഉണ്ട്.... പ്രേം സാഗര്‍ എന്ന സൂപ്പര്‍ താരമായി അനൂപ് മേനോനും എത്തുന്നു...ഈ അനൂപ്‌ മേനോന്റെ റോള്‍ ഒക്കെ എന്തിനാണെന്ന് മനസ്സിലാവുന്നില്ല...ആദ്യമേ ആളുകളെ മനസ്സില്‍ കണ്ടിട്ട എന്തൊക്കെയോ എഴുതിപ്പിടിപ്പിക്കുകയാണ് അനൂപ്‌ ചെയ്തിട്ടുള്ളത്,എന്ന് തോന്നിപോകും....സൈജു കുറുപ്പും പി ബാലചന്ദ്രനും ഹണിയും നന്ദുവും ചിത്രത്തില്‍ ഉണ്ട്. വില്ലന്‍ വേഷങ്ങളിലും ജുനിയര്‍ ആര്‍ട്ടിസ്റ്റ്ജോ ആയും വേഷങ്ങള്‍ ചെയ്തിട്ടുള്ള ജോജു ജോര്‍ജ് എന്ന നടന്‍ മികച്ച അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്....അദേഹത്തിന്റെ പോലിസ് വേഷം അക്ഷരാര്‍ഥത്തില്‍ ചിരിപ്പിക്കുക തന്നെ ചെയ്തു,അതും കൂടെ ഇല്ലായിരുന്നെങ്കില്‍ സിനിമ മൊത്തം വിരസമായി പോയേനെ.......സംവിധാനവും പാട്ടുകളും ഒക്കെ വളരെ മോശം നിലവാരത്തില്‍ ഉള്ളതായിരുന്നു...


My Rating:2/5

0 comments:

Post a Comment