Friday, 3 May 2013

Mumbai Police Malayalam Movie Review-Prithviraj,Jayasurya,Rahman



" എങ്ങനെ ? " " എന്തിന് ? " " ആര് ? "
എല്ലാ സസ്പെന്‍സ് ത്രില്ലെര്‍ സിനിമകളും ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് . മുംബൈ പോലീസും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഉള്ള യാത്ര ആണ് . ഒരു typical സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ കാണുന്ന അതെ സന്ദര്‍ഭങ്ങള്‍ സ്ഥലങ്ങള്‍ . ആക്സിടെന്റ്റ് , പോലിസ് ചര്‍ച്ചകള്‍ , അനേഷ്വണങ്ങള്‍ ,കണ്ടെത്തലുകള്‍ .
പക്ഷെ ചില വത്യസ്ഥതകള്‍ മുംബൈ പോലീസിനെ മലയാളത്തിലെ ഒരു strange സസ്പെന്‍സ് ത്രില്ലെര്‍ ആക്കി മാറ്റുന്നു .

ഹോളിവുഡ്‌ നിലവരെതിലെക്ക് ഒന്നും ഉയര്‍നില്ലെങ്കിലും ബോളിവൂടില് ഇറങ്ങുന്ന പല സസ്പെന്‍സ് ത്രില്ലെരുകളെക്കാള്‍ നിലവാരം പുലര്‍ത്തുന്ന രീതിയില്‍ ഒരുക്കാന്‍ ബോബി സഞ്ജയ്‌ റോഷന്‍ ടീമിന് സാധിച്ചു .. പ്രിത്വി എന്ന നടന്‍ തന്റെ കരിയറിലെ മറ്റൊരു നല്ല പ്രകടനമാണ് കാഴ്ച വച്ചത് . റഹ്മാന്‍ ,ജയസൂര്യ എന്നവരും മോശമാക്കിയില്ല .
കാതടപിക്കുന്ന BGM ആണ് സാധാരണ സസ്പന്‍സ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കാറു. ഇവിടെ ഗോപി സുന്ദര്‍ ശൈലി ഒന്ന് മാറ്റി പരീക്ഷിച്ചിട്ടുണ്ട് .

പലരും പറഞ്ഞു കേട്ട ഒരു കാര്യമാണ് ക്ലൈമാക്സ്‌ ഷോക്കിംഗ് ആയി , " എന്തിന് ? " എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വിചിത്രമായ ഒന്നായി പോയി എനൊക്കെ . മനപൂര്‍വം വത്യസ്ഥത വരുത്താന്‍ നോക്കിയതനെങ്കില്ലും അതില്‍ അത്ര വിചിത്രത പറയാന്‍ പറ്റില്ല.
നമ്മുടെ നാട്ടില്‍ ഒക്കെ അതിലും വലുതാണ്‌ നടകുനത് .അത്യാവശം നാട്ടില്‍ നടക്കുന്ന വാര്‍ത്തകള്‍ ഒക്കെ വായിച്ചാല്‍ അതൊക്കെ ദഹിക്കാനുള്ള "maturity" കിട്ടും .
നാടിലെ അമ്പലത്തില്‍ ഉത്സവം നടത്താന്‍ നടക്കുന്ന നായകനും സുന്ദരിയെ ചിരിപിച് പ്രേമിക്കുന വികലാംഗ നായകന്റെ കഥകളും വിശ്വസിച്ചു കൈ അടിക്കുന്ന മലയാളിക്ക് ഇതൊക്കെ വിചിത്രമായി തോനുനത് വിരോധാഭാസം .

മൊത്തത്തില്‍ ഒരു മികച്ച ത്രില്ലെര്‍ തന്നെ ആണ് മുംബൈ പോലിസ് .
ക്ലീഷേ നിറയേണ്ടി ഇരുന്ന കഥ പശ്ചാത്തലത്തെ കുറച്ചു നോണ്‍ linear നരേഷനും കുറച്ചു പുതുമകളും കൊണ്ട് ഒരു നല്ല കാഴ്ചാനുഭവം ഒരുക്കി മുംബൈ പോലീസ് ടീം !!!!

rating - 8/10

പടം കാണുക ..ചിലതൊക്കെ ഇങ്ങനെ നടക്കുമോ എന്ന് തോനുനെങ്കില്‍ "Grow up Kid"

0 comments:

Post a Comment